Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prem Nazir Suhruth Samithi

Middle East and Gulf

പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി​യു​ടെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി​യു​ടെ പു​തി​യ ലോ​ഗോ ദോ​ഹ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. മ​ജാ​സ് റ​സ്റ്റോ​റന്‍റ്​ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സ്, മീ​ഡി​യ പ്ല​സ് സി​ഇഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് ലോ​ഗോ കൈ​മാ​റി പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ കേ​ര​ള ബി​സി​ന​സ് ഫോ​റം (കെബിഎ​ഫ്) പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ൻ മു​ഹ​മ്മ​ദ് ഷാ​ഫി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തെ​ക്ക​ൻ​സ്റ്റാ​ർ ബാ​ദു​ഷ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

മ​ല​യാ​ള സി​നി​മ​യി​ലെ നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം ​ന​സീ​റി​ന്‍റെ ക​ലാ​ജീ​വി​ത​ത്തെ​യും മാ​ന​വി​ക മൂ​ല്യ​ങ്ങ​ളെ​യും സ്മ​രി​ക്കു​ന്ന സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ലോ​ഗോ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും സ്വീ​കാ​ര്യ​ത​യും ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 

Latest News

Corehub Up